എംഎൽമാർക്ക് നൂറു കോടി രൂപയും മന്ത്രിപദവിയും വാഗ്ദാനം ചെയ്തു: കുമാരസ്വാമി

കര്‍ണാടക തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഉടന്‍ ഗവര്‍ണറെ കാണുമെന്ന് മാധ്യമങ്ങളെ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കുമാരസ്വാമി ബിജെപിക്കെതിരെ നിശിത വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിച്ചത്. കര്‍ണാടകയിലെ ജനങ്ങള്‍ താന്‍ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നത്, അവര്‍ക്ക് ബിജെപി നേതാക്കളെ വേണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

100 കോടി രൂപ വീതമാണ് ബിജെപി തങ്ങളുടെ എംഎൽമാർക്ക് വാഗ്ദാനം ചെയ്യുന്നത്. കോൺഗ്രസിനൊപ്പം ഉറച്ചുനിൽക്കുമെന്നും കഴിഞ്ഞ തവണ ബിജെപിക്കൊപ്പം കൈകോർത്തത് തെറ്റായിപ്പോയെന്നും കുമാരസ്വാമി പറഞ്ഞു.

അതേസമയം വാഗ്ദാനങ്ങളുമായി ബിജെപി സമീപിച്ചതായി കോൺഗ്രസ് എംഎൽഎയുടെ വെളിപ്പെടുത്തി. ഒപ്പം നിന്നാൽ ബിജെപി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതെന്ന് കോൺഗ്രസ് എംഎൽഎ അമരഗൗഡ പറ‍ഞ്ഞു.

error: Content is protected !!