കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം

ബി.എസ്.യെദിയൂരപ്പ രാജിവച്ചതിന് പിന്നാലെ വിധാൻസൗധയിലും ബംഗളൂരുവിലെ കോണ്‍ഗ്രസ് ആസ്ഥാനത്തും ആഹ്ലാദപ്രകടനം. രാജിക്ക് പിന്നാലെ നിയമസഭാ നടപടികൾ അവസാനിച്ചതോടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് അംഗങ്ങൾ ആഹ്ലാദം പങ്കുവച്ചത്. ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി.കുമാരസ്വാമി കോണ്‍ഗ്രസ് എംഎൽഎ ഡി.കെ.ശിവകുമാറിന്‍റെ കൈപിടിച്ച് ഉയർത്തിയതും വിധാൻസൗധയിൽ കൗതുക കാഴ്ചയായി.

ജനാധിപത്യത്തിന്‍റെ വിജയമാണ് കർണാടകയിൽ ഉണ്ടായതെന്ന് ഗുലാം നബി ആസാദും സിദ്ധരാമയ്യയും പ്രതികരിച്ചു. ഏത് വിധേനയും അധികാരം കൈയടക്കാനുള്ള ബിജെപിയുടെ ശ്രമമാണ് തകർന്ന് വീണതെന്നും ഗുലാം നബി ആസാദ് പറഞ്ഞു. നേതാക്കളും പ്രവർത്തകരും പാർട്ടി ആസ്ഥാനത്തും സന്തോഷം പങ്കിട്ടു. മധുരപലഹാരങ്ങൾ വിതരണം ചെയ്തും നൃത്തം ചെയ്തുമായിരുന്നു വിജയാഘോഷം.

error: Content is protected !!