കര്‍ണാടകത്തില്‍ ബിജെപി അധികാരത്തിലെത്തുമോ? ഗവര്‍ണ്ണറുടെ തീരുമാനം കാത്ത് രാഷ്ട്രീയ കക്ഷികള്‍

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം അവകാശപ്പെട്ട് ബിജെപി നിയമസഭാകക്ഷി നേതാവ് യെദ്യൂരപ്പ ഗവര്‍ണറെ കണ്ടു. ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയെന്ന് യെദ്യൂരപ്പ അവകാശപ്പെട്ടു. ഗവര്‍ണര്‍ അനുകൂല തീരുമാനം അറിയിക്കാമെന്ന് അറിയിച്ചതായി യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. സത്യപ്രതിജ്ഞ എന്നുണ്ടാകുമെന്ന ചോദ്യത്തോട് യെദ്യൂരപ്പ പ്രതികരിച്ചില്ല.

ഒരു പാര്‍ട്ടിക്ക് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ക്ഷണിക്കമെന്നാണ് യെദ്യൂരപ്പയുടെ ആവശ്യം. നാളെ തന്നെ സത്യപ്രതിജ്ഞ ചെയ്ത അധികാരത്തിലെത്തുന്നതിനാണ് യെദ്യൂരപ്പയും സംഘവും ശ്രമിക്കുന്നത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ ബിജെപി അധികാരത്തില്‍ വരുമെന്ന് താന്‍ 17 ാം തീയതി സത്യപ്രതിജ്ഞ ചെയ്ത അധികാരമേല്‍ക്കുമെന്നും യെദ്യൂരപ്പ അറിയിച്ചിരുന്നു.

അതേ സമയം കോണ്‍ഗ്രസ് ജെഡിഎസും തമ്മില്‍ സഖ്യം രൂപീകരിച്ച് തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നത് അവസരം നല്‍കണമെന്ന് ഗവര്‍ണറെ അറിയിച്ചിരുന്നു. പക്ഷേ ഗുജാറത്തിലെ മോദി മന്ത്രിസഭയിലെ പഴയ മന്ത്രിയായ വാജുഭായ് വാല ബിജെപിയെ ക്ഷണിക്കാനാണ് സാധ്യത.

കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കുന്ന കാര്യത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ടില്ലെന്ന് കെ.സി വേണുഗോപാല്‍ എം പി അറിയിച്ചിരുന്നു. ജെഡിഎസുമായി കക്ഷി ചേര്‍ന്ന് മന്ത്രി സഭ രൂപീകരിക്കുന്ന കാര്യം ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. ഇതു ഗവര്‍ണര്‍ നിരസിച്ചാല്‍ കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

error: Content is protected !!