സര്‍ക്കാരുണ്ടാക്കാന്‍ ബി ജെ പിയെ ക്ഷണിച്ചാല്‍ കോണ്‍ഗ്രസ് നിയമപരമായി നേരിടും

കോണ്‍ഗ്രസ് ഇന്ന് വൈകുന്നേരം ഇരുപാര്‍ട്ടികളിലേയും മുഴുവന്‍ എം എല്‍ എമാരേയും ഗവര്‍ണറുടെ മുന്‍പില്‍ ഹാജരാക്കി സര്‍ക്കാരുണ്ടാക്കാന്‍ വീണ്ടും അവകാശവാദം ഉന്നയിക്കും. അത് തള്ളി ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി ജെ പിയെ ക്ഷണിച്ചാല്‍ നിയമപരമായി നേരിടാനും ഒപ്പം രാജ്ഭവന് മുന്‍പില്‍ ധര്‍ണയും നടത്തുവാനും കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നു.

ബി.ജെ.പിയും കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യവും ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ബി.ജെ.പിയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് യെദ്ദ്യൂരപ്പ ഗവര്‍ണറെ കണ്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

നിലവില്‍ ബി.ജെ.പിക്ക് 104 സീറ്റും കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് 116 സീറ്റുമാണുള്ളത്. ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നേടാന്‍ ഇനിയും 8 സീറ്റുകള്‍ കൂടി വേണമെന്നിരിക്കേ, 2008ല്‍ ബി.ജെ.പി നടപ്പിലാക്കിയ ‘ഓപ്പറേഷന്‍ കമല’ 2018ല്‍ പുനരാവര്‍ത്തിക്കുമെന്നതില്‍ സംശയമില്ല. ഇതര പാര്‍ട്ടികളില്‍ നിന്നും എം.എല്‍.എമാരെ മന്ത്രിസ്ഥാനവും പണവും നല്‍കി തങ്ങളുടെ ഭാഗത്തേക്ക് അടര്‍ത്തിയെടുക്കുന്ന പദ്ധതിയാണ് ‘ഓപ്പറേഷന്‍ കമല’.

error: Content is protected !!