കർണാടകയിൽ ബിജെപി സർക്കാർ അധികാരമേറ്റു

പ്രതിസന്ധിക്കിടെ കർണാടകയിൽ ബിജെപി സർക്കാർ അധികാരമേറ്റു. ബി.എസ്. യെദിയൂരപ്പ 23-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്​ഭവനിൽ ഗവർണർ വാജുഭായ്​ വാല സത്യവാചകം ചൊല്ലിക്കൊടുത്തു.15 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ യെദിയൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

യെദിയൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ഉൾപ്പെടെ ബിജെപിയുടെ ദേശീയ-സംസ്ഥാന നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. വലിയ ആഘോഷങ്ങളില്ലാതെ ലളിതമായ ചടങ്ങുകളാണ് രാജ്ഭവനില്‍ നടന്നത്. കോണ്‍ഗ്രസ്, ജെഡി-എസ് പ്രതിഷേധമുണ്ടായേക്കുമെന്ന കണക്കുകൂട്ടലിനേത്തുടർന്ന് സത്യപ്രതിജ്ഞ നടക്കുന്ന രാജ്ഭവനു മുന്നിലും സംസ്ഥാന തലസ്ഥാനത്തും വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ക​ർ​ണാ​ട​ക​യി​ൽ ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തു ത​ട​യാ​നാ​വി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി അറിയിച്ചിരുന്നു. വ്യാഴാഴ്ച പുലർച്ചെ ര​ണ്ടു മ​ണി​ക്കൂ​ർ പി​ന്നി​ട്ട മാ​ര​ത്തോ​ണ്‍ വാ​ദ​ത്തി​നു ശേ​ഷ​മാ​ണ് പ​ര​മോ​ന്ന​ത കോ​ട​തി വാ​ക്കാ​ൽ പ​രാ​മ​ർ​ശി​ച്ച​ത്. എ​ന്നാ​ൽ വി​ഷ​യ​ത്തി​ൽ വീ​ണ്ടും വാ​ദം കേ​ൾ​ക്കു​മെ​ന്ന് ജ​സ്റ്റീ​സ് എ.​കെ.​സി​ക്രി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ, ഹ​ർ​ജി​യി​ൽ യെ​ദി​യൂ​ര​പ്പ​യെ ക​ക്ഷി ചേ​ർ​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

error: Content is protected !!