കണ്ണൂരില്‍ഫ്‌​ള​ക്‌​സ് ബോ​ർ​ഡുകള്‍ നീ​ക്കം ചെയ്യുന്ന പ്രവൃത്തികള്‍ക്ക്‌ തുടക്കമായി

ക​ണ്ണൂ​ർ കോ​ർ​പ്പ​റേ​ഷ​ന്‍റെ​യും ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാണ് കാ​ൾ​ടെ​ക്‌​സി​ന് സ​മീ​പം സ്ഥാ​പി​ച്ചി​ട്ടു​ള്ള മു​ഴു​വ​ൻ ഫ്‌​ള​ക്‌​സ് ബോ​ർ​ഡു​ക​ളും നീ​ക്കം ചെയ്യുന്ന പ്രവൃത്തികള്‍ക്ക്‌ തുടക്കം കുറിച്ചത്.ക​ണ്ണൂ​ർ ജി​ല്ല പ​രി​പൂ​ർ​ണ​മാ​യും മാ​ലി​ന്യ​ര​ഹി​ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെയാണ് ജില്ലാ ഭരണകൂടം പദ്ധതി നടപ്പിലാക്കുന്നത്. പു​നഃ​ച​ക്ര​മ​ണം സാ​ധ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ഇ​ത്ത​രം ഫ്‌​ള​ക്‌​സ് ബോ​ർ​ഡു​ക​ൾ ക​ത്തി​ച്ചു​വ​രി​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ക​ത്തി​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ഡ​യോ​ക്‌​സി​ൻ, ഫ്യൂ​റാ​ൻ തു​ട​ങ്ങി​യ കാ​ൻ​സ​ർ ജ​ന്യ​മാ​യ വി​ഷ​വാ​ത​ക​ങ്ങ​ൾ മാ​ര​ക​രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫ്‌​ള​ക്‌​സ് നി​രോ​ധ​ന​വു​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ​പ​ഞ്ചാ​യ​ത്തും കോ​ർ​പ്പ​റേ​ഷ​നും മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ള്ള​ത്.2016-ലെ ​പ്ലാ​സ്റ്റി​ക്ക് വേ​സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റ് നി​യ​മ​പ്ര​കാ​രം 2018 മാ​ർ​ച്ച് 18 ന​കം പി​വി​സി ഫ്‌​ള​ക​സി​ന്‍റെ ഉ​പ​യോ​ഗം അ​വ​സാ​നി​പ്പി​ക്കേ​ണ്ട​താ​ണ്. മാ​ത്ര​വു​മ​ല്ല ബാ​ന​റു​ക​ൾ​ക്കും ഹോ​ർ​ഡിം​ഗി​നു​മാ​യി ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന പി​വി​സി ഫ്‌​ള​ക്‌​സി​ന്‍റെ ഉ​പ​യോ​ഗം പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് നാ​ഷ​ന​ൽ ഗ്രീ​ൻ ട്രൈ​ബ്യൂ​ണ​ൽ ഡി​സം​ബ​ർ 22 ന് ​വി​ധി പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​മു​ണ്ട്.

error: Content is protected !!