തലശ്ശേരിയിൽ വൻ കുഴൽപ്പണ വേട്ട: ഒരാൾ അറസ്റ്റിൽ

തലശേരിയില്‍ 528000 രൂപയുടെ കുഴല്‍ പണവുമായി ഒരാള്‍ അറസ്റ്റില്‍. കോട്ടയം പൊയില്‍ കോട്ടയം അങ്ങാടിയിലെ ജംഷീനാസില്‍ മഹമൂദിനെയാ(53) ണ്് എഎസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി കായ്യത്ത് റോഡിലെ വീടുകളില്‍ പണം വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതി വലയിലായതെന്ന് പോലീസ് പറഞ്ഞു. 2000,500 രൂപ നോട്ടുകളാണ് പ്രതിയില്‍ നിന്നും കണ്ടെടുത്തത്. പണത്തിന്റെ ഉറവിടത്തെ കുറിച്ച് പോലീസ് അന്വാഷണം ഈര്‍ജിതമാക്കിയിട്ടുണ്ട്.

error: Content is protected !!