സഹപാഠികളുടെ ഭീഷണിയില്‍ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി

തൃശൂരിൽ സഹപാഠികളുടെ ഭീഷണിയിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. പ്രൊഫിൻസ് കോളേജിലെ സിഎ വിദ്യാർത്ഥിനിയായ പിബി അനഘയാണ് ബന്ധുവീട്ടിൽ തൂങ്ങി മരിച്ചത്.

സുഹൃത്തുക്കളുടെ പേരെഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു. അനഘയ്ക്ക് സഹപാഠിയായ യുവാവിന്റെ വധഭീഷണി ഉണ്ടായിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

കോളജിലെ സഹപാഠികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അനഘയുടെ സുഹൃത്തായ സഹപാഠി ക്ലാസിലെ തന്നെ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇതരമത്തില്‍പ്പെട്ട യുവാവുമായുള്ള പ്രണയം ഭാവിയില്‍ പ്രശ്‌നമുണ്ടാക്കുമെന്ന് അനഘ സഹപാഠിയെ ഉപദേശിച്ചു.

ഇക്കാര്യമറിഞ്ഞ യുവാവ് നിരന്തരം അനഘയെ ഭീഷണിപ്പെടുത്തിയിരുന്നു. കോളജില്‍ തടഞ്ഞുവച്ചും ഭീഷണിപ്പെടുത്തി. യുവാവ് വധഭീഷണി മുഴക്കുന്നതിന്റെ ഓഡിയോ ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇവയെല്ലാം, അനഘയുടെ ബന്ധുക്കള്‍ പൊലീസിന് കൈമാറി.

error: Content is protected !!