ഇന്ത്യന്‍ മുസ്ലിങ്ങള്‍ രാം മന്ദിര്‍ തകര്‍ത്തിട്ടില്ല; മോഹന്‍ ഭാഗവത്

ഇന്ത്യന്‍ മുസ്ലിങ്ങള്‍ രാം മന്ദിര്‍ തകര്‍ത്തിട്ടില്ലന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഇന്ത്യക്കാര്‍ അങ്ങനെ ഒന്നും ചെയ്തിട്ടില്ല. ഇന്ത്യാക്കാരെ അപമാനിക്കാന്‍ വിദേശ ശക്തികളാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍ നശിപ്പിച്ചതെന്നും മുംബൈയില്‍ വിരാട്ട് ഹിന്ദു സമ്മേളനത്തില്‍ പ്രസംഗിക്കവെ മോഹന്‍ ഭാഗവത് പറഞ്ഞു.

വിദേശ ഇന്ത്യാക്കാര്‍ തകര്‍ത്ത രാം മന്ദിര്‍ നിര്‍മ്മിക്കേണ്ടത് നമ്മുടെ കടമയാണ്. അതിന് വേണ്ടിയുള്ള സമരം തുടരും.ഇന്ന് നമ്മള്‍ സ്വതന്ത്രരാണ്. തകര്‍ക്കപ്പെട്ടതെല്ലാം പുനഃസ്ഥാപിക്കാന്‍ നമ്മുക്ക് സ്വാതന്ത്ര്യമുണ്ട്.

അയോധ്യയിലെ രാമക്ഷേത്രം പുതുക്കിപ്പണിതില്ലെങ്കില്‍ മുറിഞ്ഞുപോവുന്നത് ഭാരതത്തിന്‍റെ സംസ്കാരിക വേരുകളാണെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. വര്‍ഷങ്ങള്‍ പഴക്കമുളള രാമജന്മഭൂമി – ബാബറി മസ്ജിദ് ഭൂമി തര്‍ക്കക്കേസ് ഇപ്പോള്‍ സുപ്രീകോടതിയുടെ പരിഗണനയിലാണ്. 2010 ലെ അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായുളള 13 അപ്പീലുകളാണ് ഇപ്പോള്‍ സുപ്രീംകോടതി പരിഗണിക്കുന്നത്.

error: Content is protected !!