മക്ക മസ്ജിദ് സ്ഫോടനക്കേസ്; പ്രതികളെ വെറുതെ വിട്ടു

ഹൈദരബാദിലെ മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയടക്കം അഞ്ച് പ്രതികളേയും എന്‍ഐഎ കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവം ചൂണ്ടാക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്.

2007 മെയ് 18-നാണ് ഹൈദരാബാദിലെ മക്കാ മസ്ജിദില്‍ വെള്ളിയാഴ്ച്ച നമസ്കാരത്തിനിടെ സ്ഫോടമുണ്ടായത്. സ്ഫോടത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്ഫോടനം നടന്നതില്‍ പ്രതിഷേധിച്ച് പിന്നീട് മസ്ജിദിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തിലും പോലീസ് വെടിവെപ്പിലും അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ആദ്യം ലോക്കല്‍ പോലീസും പിന്നെ സിബിഐയും അന്വേഷിച്ച കേസില്‍ 2011-ല്‍ ആണ് അസീമാനന്ദ അടക്കം പത്ത് പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നത്. മലേഗാവ്,സംജ്ഞോത സ്ഫാടോനക്കേസുകളിലും പ്രതിയായിരുന്ന സ്വമി അസീമാനന്ദ മുന്‍ആര്‍എസ്എസ് നേതാവാണ്.

error: Content is protected !!