ഈ വര്‍ഷം മണ്‍സൂണ്‍ നേരത്തെ

ഈ വര്‍ഷം രാജ്യത്ത് മികച്ച മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. സാധാരണ പെയ്യേണ്ട മഴയുടെ 97 ശതമാനം വരെ ഇക്കുറി പ്രതീക്ഷിക്കാം. പതിവിന് വിപരീതമായി മണ്‍സൂണ്‍ ഇക്കുറി നേരത്തെയെത്തുമെന്നും അടുത്ത മാസം പകുതിയോടെ കേരളതീരത്തേക്ക് മണ്‍സൂണ്‍ മേഘങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ നിരീക്ഷണ വകുപ്പ് പുറത്തു വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

error: Content is protected !!