ഷുഹൈബ് വധക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സുപ്രീം കോടതിയിൽ
ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഷുഹൈബിന്റെ പിതാവാണ് ഹർജി ഫയൽ ചെയ്തത്. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് സര്‍ക്കാരിന്‍റെ അപ്പീല്‍ പരിഗണിച്ച് ഈ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബം സുപ്രീം കോടതിയെ സമീപിക്കുന്നത്