സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. വൈ​കി​ട്ട് ആ​റ​ര​മു​ത​ൽ ഒ​ൻ​പ​ത​ര​വ​രെ ആ​ണ് വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. താ​പ​നി​ല​യ​ങ്ങ​ളി​ൽ‌​നി​ന്നും ല​ഭി​ച്ചി​രു​ന്ന വൈ​ദ്യു​തി​യി​ൽ 300 മെ​ഗാ​വാ​ട്ടി​ന്‍റെ കു​റ​വ് ഉ​ണ്ടാ​യ​താ​ണ് കാ​ര​ണം. കൂടുതൽ വൈദ്യുതി ലഭ്യമാകാത്തപക്ഷം വൈകുന്നേരം 6.30 മുതൽ 9.30 വരെ ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്നു ബോർഡ് അറിയിച്ചു.

സംസ്ഥാനത്തിനു പുറത്തുള്ള താപനിലയങ്ങളിലെ കൽക്കരി ക്ഷാമം മൂലം ദിർഘകാല കരാർ വഴി ലഭിച്ചിരുന്ന വൈദ്യുതിയിൽ ഏകദേശം 300 മെഗാ വാട്ടിന്റെ കുറവാണ് ഉണ്ടായത്. മൂഴിയാർ നിലയത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ തകരാർ പരിഹരിച്ചു ജനറേറ്ററുകൾ ഓടിച്ചു തുടങ്ങി. എന്നാൽ കൽക്കരി ക്ഷാമം മൂലം ജിൻഡാൽ, ജാബുവ താപനിലയങ്ങളിൽ നിന്നും മറ്റു ചെറുകിട നിലയങ്ങളിൽ നിന്നുമുള്ള വൈദ്യുതി ലഭിക്കുന്നില്ല.

കമ്പോളത്തിൽനിന്നു 100 മെഗാവാട്ട് വൈദ്യുതി വാങ്ങി പ്രതിസന്ധി ലഘൂകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചെറിയ തോതിൽ കമ്മി തുടരുമെന്നാണു നിഗമനം.

error: Content is protected !!