കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കെഎസ് ദിവാകരന്റെ കൊലപാതകം; സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയ്ക്ക് വധശിക്ഷ

ചേര്‍ത്തലയില്‍ കോണ്‍ഗ്രസ്സ് വാര്‍ഡ് പ്രസിഡന്റായിരുന്ന കെഎസ് ദിവാകരന്റെ കൊലപാതകത്തില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയ്ക്ക് വധശിക്ഷ. കേസില്‍ അഞ്ചു സിപിഎമ്മുകാര്‍ക്ക് ജീവപര്യന്ത്യം ശിക്ഷയും ചേര്‍ത്തല കോടതി വിധിച്ചു. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്‍റായിരുന്ന കെ.എസ്. ദിവാകരനെ 2009ല്‍ കൊലപ്പെടുത്തിയ കേസിലാണ് ആലപ്പുഴ ജില്ലാ കോടതി ശിക്ഷവിധിച്ചിരിക്കുന്നത്. സിപിഎം മുൻ ലോക്കൽ സെക്രട്ടറി ആർ ബൈജുവിനെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. വി. സുജിത് (മഞ്ജു 38), എസ്. സതീഷ് കുമാര്‍ (കണ്ണന്‍ 38), പി. പ്രവീണ്‍ (32), എം. ബെന്നി (45), എന്‍. സേതുകുമാര്‍ (45), ആര്‍.ബൈജു (45) എന്നിവര്‍ക്കാണ് ജീവപര്യന്തം.

ഒരു വീട്ടില്‍ ഒരു കയറുല്‍പ്പന്നം എന്ന സര്‍ക്കാര്‍ പരിപാടിയുടെ പ്രചരണത്തിനാണ് അന്നത്തെ ലോക്കല്‍ സെക്രട്ടറിയായിരുന്ന ആര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ദിവാകരന്റെ വീട്ടിലെത്തിയത്. ഇവിടെയുണ്ടായ തര്‍ക്കം വീടാക്രമണത്തില്‍ കലാശിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ദിവാകരന്‍ ചികിത്സക്കിടെ മരണപ്പെട്ടു.

അന്നത്തെ ചേര്‍ത്തല ടൗണ്‍ വെസ്റ്റ് ലോക്കല്‍ സെക്രട്ടറി ആര്‍ ബൈജു ഉള്‍പ്പെടെ ആറ് പേരെ ഉള്‍പ്പെടുത്തി പോലീസ് കേസെടുത്തു. പന്നീട് ആര്‍ ബൈജുവിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കുകയായിരുന്നു.

error: Content is protected !!