എന്നെ ഉപദേശിച്ചത് മറക്കരുത്, വല്ലപ്പോഴും വാ തുറക്കണം; മോദിയോട് മന്‍മോഹന്‍ സിങ്

കത്വ, ഉന്നാവോ സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാന്‍ വൈകിയതിനെ പരിഹസിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഒടുവില്‍ പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ നിശബ്ദത വെടിഞ്ഞതില്‍ സന്തോഷമുണ്ട്. സംസാരിക്കാത്ത പ്രധാനമന്ത്രിയാണ് ഞാനെന്ന് മോദി അന്ന് മാധ്യമങ്ങളോട് പറഞ്ഞതായി കണ്ടിരുന്നു. പ്രധാനമന്ത്രി എന്നോട് സംസാരിക്കണമെന്ന് പറഞ്ഞ് തന്ന ഉപദേശം അദ്ദേഹം മറക്കരുത്. അത് അദ്ദേഹവും പാലിച്ചാല്‍ നന്നായിരിക്കും. മന്‍മോഹന്‍ സിങ് പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വലിയ വിമര്‍ശനം വേണ്ടി വന്നു മോദിക്ക് ഈ വിഷയങ്ങളില്‍ പ്രതികരിക്കാന്‍. പ്രതികരിച്ചതില്‍ സന്തോഷമുണ്ട്. പ്രധാനമന്ത്രി ഇതുപോലുള്ള വിഷയങ്ങളില്‍ പ്രതികരണം വൈകിക്കരുത്. അത് കുറ്റവാളികള്‍ മുതലെടുക്കും. അധികാരത്തിലുള്ളവര്‍ കൃത്യസമയത്ത് പ്രതികരിച്ചാല്‍ മാത്രമേ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കൂവെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.

error: Content is protected !!