നോട്ട് ക്ഷാമം രൂക്ഷം; നോട്ടിന്റെ പ്രിന്റിങ് കൂട്ടമെന്ന്‍ സര്‍ക്കാര്‍

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി പുതിയ രൂപത്തില്‍. ഒരു ഡസനോളം സംസ്ഥാനങ്ങളിൽ തുടരുന്ന കടുത്ത നോട്ട് ക്ഷാമം തീരാൻ ഒരാഴ്ചയിൽ കൂടുതൽ വേണ്ടി വരുമെന്ന് ഔദ്യാഗിക വിശദീകരണം.ഉത്തർ പ്രദേശ്, മധ്യപ്രദേശ്, കർണാടക, തെലുങ്കാന, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ബീഹാർ, മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് നോട്ട് ക്ഷാമം സാധാരണ ജീവിതത്തെ ഏറെ രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

2000 രൂപയുടെ നോട്ടിനാണ് ക്ഷാമം ഏറ്റവും കൂടുതൽ. 2000 രൂപയുടെ നോട്ട് പൂഴ്ത്തി വച്ചിരിക്കുന്നതാണ് ഇതിനു കാരണമെന്നാണ് റിസർവ് ബാങ്ക് നൽകുന്ന വിശദീകരണം.പ്രശ്നം പരിഹരിക്കുന്നതിന് 500 രൂപയുടെ കറൻസി നോട്ടിന്റെ അച്ചടി കൂട്ടുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ 500 കോടിയുടെ നോട്ടാണ് പ്രതിദിനം അച്ചടിക്കുന്നത്. ഇത് അഞ്ചിരട്ടിയാക്കി ഉയർത്തുമെന്ന് സർക്കാർ അറിയിച്ചു.

നോട്ടുകൾ എത്തിക്കുന്നതിന് വാഹനങ്ങൾക്ക് ക്ഷാമം നേരിടുന്നതും എ ടി എമ്മുകൾ കാലിബ്രേറ്റ് ചെയ്യുന്നതിലെ കാലതാമസവുമാണ് പ്രശ്നം സൃഷ്ടിക്കുന്നതെന്ന് റിസർവ് ബാങ്ക് വിശദീകരിക്കുന്നു. എന്നാൽ കറൻസി ക്ഷാമം ഉണ്ടെന്ന റിപോർട്ടുകൾ റിസർവ് ബാങ്ക് നിഷേധിക്കുകയാണ്. കേരളത്തിൽ ഇത് രൂക്ഷമായിട്ടില്ലെങ്കിലും 2000 രൂപ നോട്ടിന് ക്ഷാമം നേരിടുന്നുണ്ട്. മിക്ക എ ടി എമ്മുകളിലും 100,500 രൂപയുടെ നോട്ടാണ് ലഭിക്കുന്നത്.
നോട്ടിന് ക്ഷാമം ഇല്ലെന്നാണ് ധനമന്ത്രി അരുൺ ജൈറ്റ്ലിയും വ്യക്തമാക്കുന്നത്. ഇപ്പോഴത്തേതെത് താത്കാലിക പ്രശനമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ സപ്ലൈ മനഃപൂർവം കുറച്ചതാണ് പ്രതിസന്ധിക്കു കാരണമെന്ന് മുൻ ധനമന്ത്രി പി ചിദംബരം പറഞ്ഞു.

error: Content is protected !!