ദേശീയപാത വികസനം; അലൈന്‍മെന്‍റില്‍ മാറ്റം വരുത്തില്ലെന്ന് കേന്ദ്രം

കേരളത്തിലെ ദേശീയപാത വികസനത്തിനുളള അലൈന്‍മെന്‍റില്‍ മാറ്റം വരുത്തില്ലെന്ന് കേന്ദ്രം. അഞ്ച് മാസത്തിനകം ഭൂമി ഏറ്റെടുത്ത് നല്‍കണമെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. അതേസമയം, ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്ന് സംസ്ഥാനം ഉറപ്പ് നല്‍കി. ഓഗസ്റ്റില്‍ തന്നെ ഭൂമി ഏറ്റെടുത്ത് കൈമാറും. ടെന്‍ഡര്‍ നടപടി നവംബറില്‍ തുടങ്ങുമെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു.

ഏതെങ്കിലും പ്രദേശത്തെ മാത്രം പ്രശ്നം പരിഗണിച്ച് അലൈന്‍മെന്‍റില്‍ മാറ്റം വരുത്തില്ലെന്ന് കേന്ദ്രം നിലപാട്അറിയിച്ചു. ദേശീയപാത ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട സര്‍വ്വേക്കിടെ മലപ്പുറം ജില്ലയിലെ ചില പ്രദേശങ്ങളില്‍ പ്രതിഷേധം വ്യാപകമായിരുന്നു. എന്നാല്‍ ഇത്തരം പ്രതിഷേധങ്ങള്‍ മുഖവിലക്കെടുക്കില്ലെന്നും വികസനത്തിന് തടസം നില്‍ക്കുന്നവരുമായി സന്ധിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

error: Content is protected !!