ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള ചിത്രം

അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള ചിത്രം. ചിത്രത്തിലെ ‌അഭിനയത്തിലൂടെ ഫഹദ് ഫാസില്‍ മികച്ച സഹ നടന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ടേക്ക് ഓഫ് സിനിമയിലെ മികച്ച പ്രകടനത്തിന് നടി പാര്‍വതി പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയായി.

സംവിധായകനും നടനുമായ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണു പുരസ്കാര നിര്‍ണയം നടത്തിയത്. 321 ഫീച്ചര്‍ സിനിമകളും ഡോക്യുമെന്‍ററികളും ഹൃസ്വ സിനിമകളും അടക്കം 156 നോണ്‍ ഫീച്ചര്‍ സിനിമകളും ജൂറിയുടെ പരിഗണക്ക് വന്നു.

ദേശീയ പുരസ്കാര പട്ടികയില്‍ 15 മലയാള സിനിമകളാണ് ഇടംനേടിയത്. പ്രാദേശിക ജൂറി കണ്ട ശേഷമാണ് സിനിമകള്‍ ദേശീയ പുരസ്കാരത്തിനായി ശിപാര്‍ശ ചെയ്തത്. 11 അംഗ ജൂറിയില്‍ തിരക്കഥാകൃത്ത് ഇംതിയാസ് ഹുസൈന്‍ ഉള്‍പ്പെട്ട പാനലാണ് മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.

ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനും അവലംബിത തിരകഥയ്ക്കുമുള്ള പുരസ്ക്കാരം നേടി. തൊണ്ടിമുതലിന്റെ തിരക്കഥ എഴുതിയ സജീവ്‌ പാഴൂര്‍ ആണ് മികച്ച തിരകഥാകൃത്ത്. വിശ്വാസപൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രത്തിലെ സംഗീതത്തിലൂടെ യേശുദാസ്‌ മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ടു.

*മികച്ച സിനിമ- വില്ലേജ് റോക്ക് സ്റ്റാര്‍സ്
* മികച്ച സംവിധായകന്‍- ജയരാജ്(ഭയാനകം)
* മികച്ച നടി- ശ്രീദേവി(മോം)
* മികച്ച നടന്‍- റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍)
* മികച്ച സംഗീത സംവിധായകന്‍- എ.ആര്‍ റഹ്മാന്‍ (കാട്ര് വെളിയിടൈ)
* ​മികച്ച പശ്ചാത്തലസംഗീതം- എ.ആര്‍ റഹ്മാന്‍ (മോം)
* മികച്ച ഗായകന്‍- കെ.ജെ. യേശുദാസ് (പോയ് മറഞ്ഞ കാലം- വിശ്വാസപൂര്‍വ്വം മന്‍സൂര്‍)
* മികച്ച ഗായിക- സാക്ഷ ത്രിപതി (കാട്ര് വെളിയിടൈ)
* മികച്ച ഗാനരചയിതാവ്- ജയന്‍ പ്രദാന്‍
* മികച്ച തിരക്കഥ- സജീവ് പാഴൂര്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
* മികച്ച അവലംബിത തിരക്കഥ- ജയരാജ് (ഭയാനകം)
* മികച്ച ക്യാമറാമാന്‍- നിഖില്‍ എസ് പ്രവീണ്‍ (ഭയാനകം)
* മികച്ച സഹനടി- ദിവ്യ ദത്ത (ഇരാദ)
* മികച്ച സഹനടന്‍- ഫഹദ് ഫാസില്‍
* മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)
* മികച്ച എഡിറ്റിംഗ്- റിമ ദാസ് (വില്ലേജ് റോക്ക് സ്റ്റാര്‍)
* മികച്ച വിഷ്വല്‍ എഫക്ട്‌സ്- ബാഹുബലി 2
* മികച്ച കൊറിയോഗ്രഫി- ഗണേഷ് ആചാര്യ
* മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം- ആളൊരുക്കം
* മികച്ച ദേശീയോദ്ഗ്രഥന ചിത്രം- ധപെ
* മികച്ച മലയാള സിനിമ- തൊണ്ടിമുതലും ദൃക്‌സാക്ഷിയും (ദിലീഷ് പോത്തന്‍)
* മികച്ച ബംഗാളി ഫിലിം- മയൂരക്ഷി
* മികച്ച ഹിന്ദി ചിത്രം- ന്യൂട്ടണ്‍
* മികച്ച തമിഴ് ചിത്രം- ടു ലെറ്റ്
* മികച്ച തെലുഗ് ചിത്രം- ഗാസി അറ്റാക്ക്‌
* മികച്ച നോണ്‍ഫീച്ചര്‍ ഫിലിം- വാട്ടര്‍ ബേബി
* മികച്ച കഥേതര വിഭാഗം സിനിമ- സ്ലേവ് ജെനസിസ്(അനീസ് കെ.എം.)
* മികച്ച നിരൂപകന്‍- ഗിരിര്‍ ഝാ
* പ്രത്യേക ജൂറി പരാമര്‍ശം നേടിയ ചിത്രം- (മറാത്തി ചിത്രം) മോര്‍ഹിയ ഒഡീഷ ചിത്രം (മനേനി)
* പാര്‍വതി(ടേക്ക് ഓഫ്) യ്ക്കും പങ്കജ് ത്രിപാഠി(ന്യൂട്ടണ്‍)ക്കും പ്രത്യേക ജൂറി പരാമര്‍ശം

error: Content is protected !!