15 ലക്ഷം എപ്പോള്‍ കിട്ടും?? പറയാനാകില്ലെന്ന് കേന്ദ്രം

ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് വാഗ്ദാനം നല്‍കിയ 15 ലക്ഷത്തെക്കുറിച്ച് പ്രതികരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. വിവരാവകാശ നിയമ പ്രകാരമാണ് അത് സംബന്ധിച്ച വിവരങ്ങള്‍ തിരക്കിയത്. ഈ തുക എന്ന് അക്കൗണ്ടില്‍ ലഭിക്കുമെന്നായിരുന്നു വിവരാവകാശനിയമ പ്രകാരം തിരക്കിയത്.

മോഹന്‍ കുമാര്‍ ശര്‍മ എന്നയാളാണ് വിവരാവകാശം സമര്‍പ്പിച്ചത്. എന്നാല്‍ വാഗ്ദാനങ്ങള്‍ വിവരാവകാശത്തിന്റെ പരിധിയിലില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞത്. അധികാരത്തിലേറിയാല്‍ കള്ളപ്പണം പിടിച്ചെടുത്ത് ഓരോ പൗരന്റെ ബാങ്ക് അക്കൗണ്ടുകളിലും 15 ലക്ഷം രൂപ വീതം നല്‍കുമെന്നായിരുന്നു മോദി വാഗ്ദാനം നല്‍കിയത്.

നോട്ട് നിരോധനത്തിന് ശേഷം ഫയല്‍ ചെയ്ത പരാതിയ്ക്കാണ് ഇപ്പോള്‍ മറുപടി ലഭിക്കുന്നത്. ആര്‍ടിഐ സെക്ഷന്‍ 2 എഫ് പ്രകാരം ഈ വിവരങ്ങള്‍ നല്‍കാനാവില്ലെന്നാണ് വിശദീകരണം.

error: Content is protected !!