ലിഗയുടെ മരണം; മൂന്ന് യുവാക്കളെ ചോദ്യം ചെയ്യുന്നു

വിദേശ വനിത വാഴമുട്ടത്തെ പൊന്തക്കാട്ടിലേക്ക് പോകുന്നത് കണ്ടതായി മൊഴി. സമീപവാസിയായ സ്ത്രീ ഈ വിവരം പറഞ്ഞതായി മീൻ പിടിക്കാനെത്തിയ മൂന്നു യുവാക്കൾ പൊലീസിന് മൊഴി നല്‍കി. ഐറിഷ് യുവതി ലിഗയെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലമാണ് വാഴമുട്ടം. മൊഴി നല്‍കിയ യുവാക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. എന്നാൽ വിദേശ വനിതയെ കണ്ടിട്ടില്ലെന്ന് സമീപവാസിയായ സ്ത്രീ മൊഴി മാറ്റി. മൃതദേഹം നേരത്തെ ചിലർ കണ്ടിരിക്കാമെന്ന നിഗമനത്തിൽ പൊലീസ്.

You may have missed

error: Content is protected !!