കൊല്ലത്ത് വാഹനാപകടം രണ്ട് മരണം

കൊല്ലം ച​വ​റ നീ​ണ്ട​ക​ര​യി​ൽ സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് താ​ഴ്ച‍​യി​ലേ​ക്ക് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ മ​രി​ച്ചു. ച​വ​റ തെ​ക്കും​ഭാ​ഗം മാ​ലി​ഭാ​ഗം ത​ട​ത്തി​ൽ​കി​ഴ​ക്ക​തി​ൽ അ​ശോ​ക​ൻ (52), വി​ജ​യ​ൻ (56) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​രു​വ​രും.

പു​ല​ർ​ച്ചെ നീ​ണ്ട​ക​ര ചീ​ലാ​ന്തി​മു​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. നീ​ണ്ട​ക​ര ഹാ​ർ​ബ​റി​ൽ മത്സ്യ വി​ൽ​പ്പ​ന ന​ട​ത്തുന്നവരായിരുന്നു ഇരുവരും. പ​തി​വു​പോ​ലെ തൊഴിലിന് പോ​കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

മൃ​ത​ദേ​ഹം ജി​ല്ലാ​ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. മ​റ്റേ​തെ​ങ്കി​ലും വാ​ഹ​നം ത​ട്ടി​യാ​ണോ അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

error: Content is protected !!