നദികളെ കേന്ദ്രത്തിന് കീഴില്‍ കൊണ്ടുവരാനാകില്ല; സുപ്രീം കോടതി

നദികളുടെ അവകാശം കേന്ദ്ര തലത്തിൽ ആക്കാൻ ആകില്ലെന്ന് സുപ്രീംകോടതി. സംസ്ഥാനങ്ങൾ തമ്മിലുള്ള നദീതർക്കം കാരണം നദികളുടെ അവകാശം കേന്ദ്രത്തിന് നൽകാൻ ആകില്ലെന്നും ഈ പേരിൽ എല്ലാ നദികളെയും ബന്ധിപ്പിക്കാൻ ഉത്തരവിറക്കാൻ ആകില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. എല്ലാ നദികളും തടാകങ്ങളും കേന്ദ്ര സർക്കാരിന് കീഴിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്പര്യ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

error: Content is protected !!