കത്വ പീഡനം; കശ്മീരില്‍ ബി ജെ പി മന്ത്രിമാര്‍ രാജി വെക്കുന്നു

കത്വ പീഡന വിവാദത്തില്‍ കശ്മീര്‍ സര്‍ക്കാരില്‍ പൊട്ടിത്തെറി. മന്ത്രിസഭയിലെ ഭിന്നത തുറന്ന പോരിലേക്ക് മാറിയതോടെ സര്‍ക്കാരിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായിരിക്കുകയാണ്. കശ്മീര്‍ സര്‍ക്കാരിലെ എല്ലാ ബിജെപി മന്ത്രിമാരും രാജിയ്‌ക്കൊരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

മന്ത്രിമാര്‍ രാജിവയ്ക്കുമെങ്കിലും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കില്ല. ബി.ജെ.പി നേതാവ് രാംമാധവ്കഴിഞ്ഞ ദിവസം കശ്മീരിലെത്തി എം.എല്‍.എമാരുമായി കൂടികാഴ്ച നടത്തിയിരുന്നു. ഈ യോഗത്തില്‍ മുഴുവന്‍ മന്ത്രിമാരും രാജിസന്നദ്ധത അറിയിച്ചുവെന്നാണ്‌വിവരം.

നേരത്തെ കഠ്‌വ സംഭവത്തെ ന്യായീകരിച്ചുള്ള റാലിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് വനംമന്ത്രി ലാല്‍ സിങ്, വ്യവസായ മന്ത്രി ചന്ദ്ര പ്രകാശ്ഗംഗ എന്നിവര്‍ക്ക്സ്ഥാനം നഷ്ടമായിരുന്നു.

പീഡനക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനെതിരെ ഹിന്ദു ഏക്താ മഞ്ച് നടത്തിയ മാര്‍ച്ചില്‍ രണ്ട് ബിജെപി മന്ത്രിമാര്‍ പങ്കെടുത്തിരുന്നു. ബിജെപി മന്ത്രിമാരുടെ നടപടിയെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അപലപിച്ചതോടെയാണ് സര്‍ക്കാരില്‍ പ്രതിസന്ധി രൂപപ്പെട്ടത്. മെഹബൂബ മുഫ്തിയുടെ പി.ഡി.പിയും ബി.ജെ.പിയും ചേര്‍ന്ന സഖ്യമാണ് കശ്മീരില്‍ ഭരണം നടത്തുന്നത്. ബി.ജെ.പിക്ക്25 എം.എല്‍.എമാരും പി.ഡി.പിക്ക്29 എം.എല്‍.എമാരുമാണുള്ളത്.

error: Content is protected !!