കത്വ കൂട്ട ബലാത്സംഗ കേസ്; ദേവസ്ഥാനത്ത് നിന്ന് കണ്ടെത്തിയ തെളിവുകൾ പ്രതികളുടേത് തന്നെ

രാജ്യമാകെ പുകഞ്ഞ് കൊണ്ടിരിക്കുന്ന കത്വ കൂട്ട ബലാത്സംഗ കേസില്‍ ശാസ്ത്രീയ തെളിവുകള്‍ പുറത്തു. പെൺകുട്ടി അതിക്രമത്തിന് ഇരയായ ദേവസ്ഥാനത്ത് നിന്ന് കണ്ടെത്തിയ തെളിവുകൾ പ്രതികളുടേത് എന്ന് തെളിഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയ തലമുടി, രക്തസാമ്പിളുകൾ എന്നിവ ഡിഎൻഎ പരിശോധനയിൽ പ്രതികളുടേത് എന്ന് വ്യക്തമായതായി ഫോറൻസിക് റിപ്പോര്‍ട്ട് . പെൺകുട്ടിയുടെ വസ്ത്രത്തിൽ നിന്ന് കണ്ടെത്തിയ രക്ത സാമ്പിളും പ്രതികളിൽ ഒരാളുടേതാണെന്ന് പരിശോധയിൽ തെളിഞ്ഞു.

പതിനാല് തെളിവുകളാണ് പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്കായി ശേഖരിച്ചത്. പൊലീസ് കണ്ടെത്തിയ പെണ്‍കുട്ടിയുടെ ഫ്രോക്ക് സോപ്പ് ഉപയോഗിച്ച് കഴുകിയ നിലയിലായിരുന്നു. എന്നാല്‍ അതില്‍ ഒരു തുള്ളി രക്തക്കറ അവശേഷിച്ചിരുന്നുവെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ആ രക്ത സാമ്പിളും പ്രതികളിൽ ഒരാളുടേത് എന്ന് പരിശോധയിൽ തെളിഞ്ഞതായി ഫൊറന്‍സിക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

error: Content is protected !!