കഞ്ചാവുമായി വിതരണക്കാരന്‍ പിടിയില്‍

കണ്ണൂരില്‍ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. മംഗലാപുരത്തുനിന്നും ഇരിട്ടിയിലേക്ക് കഞ്ചാവ് കൊണ്ടുപോകുന്നതിനിടയിലാണ് വിതരണക്കാരന്‍ എക്സ്സൈസ് സംഘത്തിന്റെ പിടിയിലായത്. മട്ടന്നൂര് ചാവശ്ശേരി കല്ലൂര് ലക്ഷം വീട് കോളനിയിലെ കബീറിനെയാണ്(47) കണ്ണൂര് കാള്ടെക്സ് ജംഗ്ഷനില് വെച്ച് പിടികൂടിയത്. കെഎസ്ആര്ടിസി ബസില് ഇരിട്ടിയിലേക്ക് പോകുന്നതിനായി നില്ക്കുന്നതിനിടയിലാണ് ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ ഇയാള് പിടയിലായത്.മംഗലാപുരത്ത്നിന്നും ട്രെയിനില് വന്ന ഇയാളുടെ കയ്യില്നിന്നും നൂറ് ഗ്രാം കഞ്ചാവ് എക്സ്സൈസ് സംഘം പിടികൂടി.എക്സ്സൈസ് ഇന്സ്പെക്ടര് വി.വി.പ്രസന്നകുമാര്, പ്രിവന്റീവ് ഓഫീസര്മാരായ കെ.കെ.രാജേന്ദ്രന്, പത്മരാജന്, സിവില് എക്സ്സൈസ് ഓഫീസര്മാരായ മധു,അജിത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ കുടുക്കിയത്.

error: Content is protected !!