കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ സുപ്രീം കോടതി ഉത്തരവ്.

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ ഉത്തരവിട്ട സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന്റെ ഓർഡിനൻസ് റദ്ദാക്കി . 180 വിദ്യാർത്ഥികളേയും പുറത്താക്കണമെന്നും സർക്കാർ നടപടി നിയമ വിരുദ്ധമാണെന്നും സുപ്രീംകോടതി വിലയിരുത്തി . കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകും .

കണ്ണൂർ കരുണ ബില്ല് ഓർഡിനൻസ് മാത്രം ആണെന്ന സുപ്രീം കോടതി നിരീക്ഷണം സാങ്കേതികത്വം മാത്രമെന്ന് ആരോഗ്യമന്ത്രി . നിയമസഭയുടെ അംഗീകാരത്തോടെ ഓർഡിനൻസ് നിയമം ആയി കഴിഞ്ഞു . കോടതി പറയുന്നത് അനുസരിക്കാൻ തയ്യാറാണെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

error: Content is protected !!