താനൂരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു: നില ഗുരുതരം

മലപ്പുറം ജില്ലയിലെ താനൂര്‍, ഉണ്യാലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അക്ബറിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരെന്ന് സിപിഎം ആരോപിച്ചു. ആക്രമണത്തിനിരയായ അക്ബറിന്റെ നില ഗുരുതരം.

താനൂര്‍ മേഖലയില്‍ സോഷ്യല്‍ മീഡിയ ഹര്‍ത്താലിനെ തുടര്‍ന്ന് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. കാലിനും കൈയ്ക്കും ഗുരുതരമായി വെട്ടേറ്റതായാണ് പ്രാഥമിക വിവരം. ഇയാളെ അടിയന്തര ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

error: Content is protected !!