ബിജെപിക്ക് വ്യാജവാര്‍ത്തയുണ്ടാക്കാന്‍ മോദി തന്നെ ധാരാളം; ദി​വ്യ സ്പ​ന്ദ​ന

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്ളപ്പോള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ബിജെപിക്ക് എന്തിനാണ് സോഷ്യല്‍ മീഡിയ എന്ന് നടിയും കോണ്‍ഗ്രസിന്‍റെ സോഷ്യല്‍ മീഡിയ മേധാവിയുമായ ദിവ്യ സ്പന്ദന. കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎന്‍എ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാണ്ഡ്യ മുന്‍ എംപി കൂടിയായ ദിവ്യ ഇക്കാര്യം പറഞ്ഞത്. തന്റെ ട്വിറ്ററിലും ദിവ്യ ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്. കോ​ൺ​ഗ്ര​സി​ന്‍റെ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്നയാളാണ് മു​ൻ എം​പി കൂ​ടി​യാ​യ ദി​വ്യ സ്പ​ന്ദ​ന.

ബി​ജെ​പി​ക്ക് വ്യാ​ജ​വാ​ർ​ത്ത​ക​ൾ സൃ​ഷ്ടി​ക്കാ​ൻ എ​ന്തി​നാ​ണ് സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​ത്രം മ​തി. അ​ദ്ദേ​ഹം വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചു​കൊ​ള്ളു​മെ​ന്ന് പ​രി​ഹ​സി​ച്ച് ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നു ഏ​റ്റ​വും വെ​ല്ലു​വി​ളി​യാ​വു​ക വ്യാ​ജ​വാ​ർ​ത്ത​ക​ളും പ്ര​ച​ര​ണ​ങ്ങ​ളു​മാ​ണെ​ന്ന് പ​റ​ഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ബിജെപി നടത്തുന്ന പ്രചരണങ്ങളെ മ​റി​ക​ട​ക്കാ​ന്‍ കോണ്‍ഗ്രസിന് എ​ന്തു ചെ​യ്യാ​നാ​കു​മെ​ന്ന ചോ​ദ്യ​ത്തി​നാ​ണ് പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ ദിവ്യ ഗു​രു​ത​ര പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്.

ഒരു രാജ്യത്തിന്റെ പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്രചരിക്കുകയാണ്, അങ്ങനെയുള്ളപ്പോള്‍ എന്ത് ചെയ്യാനാകുമെന്ന് ദിവ്യ ചോദിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​യും ന​രേ​ന്ദ്ര മോ​ദി​യെ​യും പോ​ലു​ള്ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നത് എങ്ങനെയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇത്തരം കള്ള പ്രചാരണങ്ങളെ പ്രതിരോധിക്കണം. അതിനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് ദിവ്യ പറഞ്ഞു.

തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ബിജെപി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനായി അച്ച് നിരത്താറുണ്ട്. ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും നമ്മളത് കണ്ടതാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മന്‍മോഹന്‍ സിംഗിനെതിരെ നടത്തിയ വ്യാജ പ്രചരണങ്ങളെല്ലാവര്‍ക്കും അറിയാം. പാ​ക്കി​സ്ഥാ​നു​മാ​യി കോ​ണ്‍​ഗ്ര​സ് സ​ന്ധി​യി​ലേ​ര്‍​പ്പെ​ട്ട​താ​യി ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ന​രേ​ന്ദ്ര മോ​ദി പ്രചരിപ്പിച്ചത്. അതുകൊണ്ടാണ് ബി​ജെ​പി​ക്ക് നു​ണ​യും വ്യാ​ജ വാ​ര്‍​ത്ത​ക​ളും പ്ര​ച​രി​പ്പി​ക്കാ​ന്‍ വാ​ട്സ്ആ​പും ട്വി​റ്റ​റും പോ​ലു​ള്ള ന​വ​മാ​ധ്യ​മ​ങ്ങ​ളു​ടെ​യൊ​ന്നും ആ​വ​ശ്യ​മി​ല്ലെന്ന് പറഞ്ഞതെന്നും ദിവ്യ വ്യക്തമാക്കി.

error: Content is protected !!