ഗീതാനന്ദനെ കസ്റ്റഡിയിലെടുത്തു

ആദിവാസി ഗോത്രസഭാ നേതാവ് ഗീതാനന്ദന്‍ പോലീസ് കസ്റ്റഡിയില്‍. കൊച്ചിയില്‍ ഹര്‍ത്താലിനോടനുബന്ധിച്ച് വാഹനങ്ങള്‍ തടഞ്ഞെതോടെയാണ് ഗീതാനന്ദനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഗീതാനന്ദനെ കൂടാതെ മറ്റു പല ദളിത് നേതാക്കളും പോലീസ് കസ്റ്റഡിയിലെടുത്തു. സി.എസ് മുരളി, വി.എസ് ജെന്നി തുടങ്ങിയ നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇവര്‍ കൊച്ചി നോര്‍ത്ത് പാലം ഉപരോധിക്കുന്നതിനെടയായിരുന്നു പോലീസ് കസ്റ്റഡിയിലെടുത്തത്. ഹര്‍ത്താല്‍ അനുകൂലികള്‍ തിരുവല്ലയിലും അടൂരും വാഹനങ്ങള്‍ തടഞ്ഞു. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സര്‍വീസ് തടസപ്പെട്ടു

ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

നേരെത്ത തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്നും സംസ്ഥാനത്തു ബസുകള്‍ പതിവു പോലെ സര്‍വീസ് നടത്തുമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചിരുന്നു.

error: Content is protected !!