ഒന്നോ രണ്ടോ പീഡനങ്ങളെ വലിയ പ്രശ്നമാക്കണ്ട; കേന്ദ്ര സഹമന്ത്രി സന്തോഷ് ഗംഗ്വാര്‍

കത്വ ഉന്നാവ വിഷയത്തില്‍ പ്രതിസന്ധിയിലായ ബിജെപി സര്‍ക്കാരിന് തിരിച്ചടിയായി കേന്ദ്രസഹമന്ത്രിയുടെ പ്രസ്താവന. ഒന്നോ രണ്ടോ ബലാത്സംഗ കേസുകള്‍ ഇന്ത്യ പോലെ വലിയ രാജ്യത്ത് ചര്‍ച്ചയാക്കേണ്ടതില്ലെന്ന് കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ സന്തോഷ് ഗംഗ്വാര്‍.

കേന്ദ്ര തൊഴില്‍ സഹമന്ത്രിയായ സന്തോഷ് ഗംഗ്വാര്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് വിവാദ പ്രസ്താവന നടത്തിയത്. ഇത്രയും വലിയ ഒരു രാജ്യത്ത് ഒന്നോ രണ്ടോ ഇത്തരം ദുരന്തങ്ങൾ നടക്കുമ്പോൾ വിഷയത്തെ പർവതീകരിക്കരുതെന്നായിരുന്നു സന്തോഷ് ഗംഗ്‍വാറിന്‍റെ വാക്കുകള്‍. മന്ത്രിയുടെ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്.

” ഇത്തരം സംഭവങ്ങൾ നിർഭാഗ്യകരമാണ്. പക്ഷെ ചിലപ്പോൾ ഇത് തടയാൻ കഴിഞ്ഞു എന്ന് വരില്ല. സർക്കാർ എല്ലായിടത്തും കാർമ്മനിരതമാണ്. ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നുണ്ട്. ഇത്രയും വലിയ ഒരു നാട്ടിൽ ഒന്നോ രണ്ടോ ഇത്തരം ദുരന്തങ്ങൾ നടക്കുമ്പോൾ വിഷയത്തെ ഇത്ര പർവതീകരിക്കരുത് ” – സന്തോഷ് ഗംഗ്‍വാര്‍

error: Content is protected !!