ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. മേയ് 28ന് വോട്ടെടുപ്പ് നടക്കും. ഫലം 31ന് അറിയാം. വിജ്ഞാപനം മേയ് മൂന്നിന് പുറത്തിറങ്ങും.ചെ​ങ്ങ​ന്നൂ​രി​ൽ നേ​ര​ത്തെ​ത​ന്നെ പാ​ർ​ട്ടി​ക​ൾ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞി​രു​ന്നു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​നാ​ണ്. ഡി. ​വി​ജ​യ​കു​മാ​ർ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​മാ​ണ്.

സ​ജി ചെ​റി​യാ​ൻ സി​പി​എം ആ​ല​പ്പു​ഴ ജി​ല്ല സെ​ക്ര​ട്ട​റി​യും ചെ​ങ്ങ​ന്നൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​രു​ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി ചെ​യ​ർ​മാ​നു​മാ​ണ്. ചെ​ങ്ങ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ 2011ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പി.​സി. വി​ഷ്ണു​നാ​ഥി​നോ​ട് മ​ത്സ​രി​ച്ച് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

ഡി. ​വി​ജ​യ​കു​മാ​ർ 1977ൽ ​ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വും ചെ​ങ്ങ​ന്നൂ​ർ കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​ണ്. 1986ൽ ​മാ​വേ​ലി​ക്ക​ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലും, തു​ട​ർ​ന്ന് ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

2003-2006 കാ​ല​യ​ള​വി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ശ്രീ​ധ​ര​ൻ​പി​ള്ള ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യി​രു​ന്നു.

error: Content is protected !!