കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പോലീസ് കേസെടുത്തു

സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റ സംഭവത്തില്‍ സിറോ മലബാര്‍ സഭാ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി കൊച്ചി സെന്‍ട്രല്‍ പോലീസ് കേസെടുത്തു. ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റിയന്‍ വടക്കുംമ്പാടന്‍, ഭൂമി ഇടപാടിലെ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരെയും പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. രാവിലെ ഭൂമി ഇടപാടില്‍ കര്‍ദിനാളിനെതിശര ക്രിമിനല്‍ കേസെടുക്കാന്‍ പോലീസിന് ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. ഡിജിപിയുടെ നിയമ ഉപദേശം കിട്ടിയ മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു തുടര്‍നടപടികളിലേക്ക് കടക്കുകയായിരുന്നു. കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.

എന്നാല്‍ പണമെറിഞ്ഞ് നിയമനടപടികളില്‍ നിന്ന് രക്ഷപെടാനുള്ള നീക്കവും മെത്രാന്‍ അനുകൂലികള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമകായി ഇന്നു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനും ആലഞ്ചേരിയും സംഘവും തീരുമാനിച്ചിട്ടുണ്ട്. ആലഞ്ചേരി അടക്കം നാലു പേര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനാണ് പോലീസിന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.ഭൂമിയിടപാടില്‍ കര്‍ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഇന്നു പോലീസ് കേസെടുക്കും

error: Content is protected !!