വ​യ​ൽ​ക്കി​ളി​ക​ളു​ടെ സ​മ​ര​ത്തി​ന് സി​പി​ഐ പി​ന്തു​ണ

കീ​ഴാ​റ്റൂ​രി​ലെ വ​യ​ൽ​ക്കി​ളി​ക​ളു​ടെ സ​മ​ര​ത്തി​ന് സി​പി​ഐ പി​ന്തു​ണ. സി​പി​ഐ യു​വ​ജ​ന സം​ഘ​ട​ന എ​ഐ​വൈ​എ​ഫ് ആ​ണ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. എ​ഐ​വൈ​എ​ഫ് നേ​താ​ക്ക​ൾ നാളെ ക​ണ്ണൂ​രി​ലെ​ത്തും. ഇ​ന്നു ന​ട​ന്ന എ​ഐ​വൈ​എ​ഫി​ന്‍റെ സം​സ്ഥാ​ന നേ​തൃ​യോ​ഗ​മാ​ണ് സ​മ​ര​ത്തി​ന് പി​ന്തു​ണ ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മ​ഹേ​ഷ് ക​ക്ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കീ​ഴാ​റ്റൂ​രി​ലെ​ത്തി സ​മ​ര​ക്കാ​രെ കാ​ണും. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍റെ നി​ർ‌​ദേ​ശ​പ്ര​കാ​ര​മാ​ണ് എ​ഐ​വൈ​എ​ഫ് കീ​ഴാ​റ്റൂ​രി​ലെ സ​മ​ര​മു​ഖ​ത്തേ​ക്ക് എ​ത്തു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. സ​മ​ര​ത്തി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് സി​പി​ഐ നേ​ര​ത്തെ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​നാ​ണ് എ​ഐ​വൈ​എ​ഫ് നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ച​ത്.

കീ​ഴാ​റ്റൂ​രി​ല്‍ വ​യ​ല്‍ നി​ക​ത്തി നാ​ലു​വ​രി​പ്പാ​ത നി​ർ​മി​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ സ​മ​രം ന​ട​ത്തി​വ​രു​ന്ന​ത്.

error: Content is protected !!