കീഴാറ്റൂരിൽ ഇന്ന് വയൽകിളികളുടെ മാർച്ച്.

കീ​​​ഴാ​​​റ്റൂ​​​ർ ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ സ​​​മ​​​ര​​​സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തിലാണ് വയൽ കിളികൾക്ക് പിന്തുണയറിയിച്ച് മാർച്ച് നടക്കുക. ത​​​ളി​​​പ്പ​​​റ​​​മ്പി​​​ല്‍​നി​​​ന്നു കീ​​​ഴാ​​​റ്റൂ​​​രി​​​ലേ​​​ക്കാണ് മാർച്ച്. മു​​​ൻ കെ​​​പി​​​സി​​​സി അധ്യക്ഷൻ വി.​​​എം.​​​സു​​​ധീ​​​ര​​​നാണ് മാർച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെയ്യുന്നത്.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നു​​​ള്ള പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും ബി​​​ജെ​​​പി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളും അ​​​ണി​​​ചേ​​​രു​​​ന്ന മാ​​​ര്‍​ച്ചി​​​ല്‍ മു​​​ന്‍​നി​​​ര ന​​​ക്‌​​​സ​​​ല്‍, മാ​​​വോ​​​യി​​​സ്റ്റ് സം​​​ഘ​​​ട​​​ന​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

വ​​​യ​​​ൽ​​​ക്കി​​​ളികളുടെ സ​​​മ​​​ര​​​ത്തി​​​നെ​​​തി​​​രേ നാ​​​ടി​​​നു കാ​​​വ​​​ൽ എ​​​ന്ന പ്ര​​​മേ​​​യ​​​ത്തി​​​ൽ സി​​​പി​​​എ​​​മ്മി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ശനിയാഴ്ച പ്ര​​​ക​​​ട​​​നം സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രു​​​ന്നു.

error: Content is protected !!