നിലപാട് തിരുത്തി വി.മുരളീധരൻ; എല്ലാവരുടെയും വോട്ട് വാങ്ങും

തെരഞ്ഞെടുപ്പിൽ കള്ളന്മാരുടെയും കൊള്ളക്കരുടെയും വോട്ട് തേടുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ വി.മുരളീധരന്‍ നിലപാട് തിരുത്തി. തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് വാങ്ങുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും, അതുതന്നെയാണ് തന്‍റെ നിലപാടെന്നും വി.മുരളീധരന്‍ പറഞ്ഞു. ബിഡിജെഎസിന് അര്‍ഹമായ പരിഗണന നല്‍കി കൂടെ നിര്‍ത്തുമെന്നും ബിഡിജെഎസുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

കേരള കോണ്‍ഗ്രസിനെ എന്‍ഡിഎയിലേക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ക്ഷണിക്കുകയും എന്‍ഡിഎയുടെ നയങ്ങളോട് യോജിക്കുന്ന ആര്‍ക്കും മുന്നണിയിലേക്ക് വരാമെന്നും കുമ്മനം പറഞ്ഞിരുന്നു. എന്നാല്‍ കെ.എം മാണിയുമായി പി.കെ കൃഷ്ണദാസ് നടത്തിയ ചര്‍ച്ചയെക്കുറിച്ച് ചോദിച്ചപ്പോളാണ് കള്ളന്മാരുടെയും കൊള്ളക്കാരുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്ന് വി.മുരളീധരന്‍ പറഞ്ഞത്. മുരളീധരന്‍റെ പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

error: Content is protected !!