ബി ജെ പിക്കെതിരെ രജനികാന്ത്

ബിജെപിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അത്തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും രജനികാന്ത്. ചെന്നൈയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തമിഴ്നാട്ടിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തുന്ന രഥയാത്രയെയും അദ്ദേഹം തള്ളിക്കളഞ്ഞു. വിഎച്ച്പി രഥയാത്രകൊണ്ട് തമിഴ്നാട്ടിലെ സാമുദായിക സൗഹാർദം തകർക്കാൻ കഴിയില്ല. പെരിയാറിന്‍റെ പ്രതിമയ്ക്ക് നേരെ വീണ്ടുമുണ്ടായ ആക്രമണം അപലപനീയമാണെന്നും ജനങ്ങൾ ഇത് പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ആദ്യമായാണ് രജനികാന്ത് ബിജെപിയെ തള്ളി രംഗത്തുവരുന്നത്. പ്രധാനമന്ത്രി അടക്കമുള്ള നിരവധി ബിജെപി നേതാക്കളുമായി രജനി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. രജനി ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന വാർത്തകൾക്കിടെയാണ് അദ്ദേഹത്തിന്‍റെ പുതിയ നിലപാട് എന്നതും ശ്രദ്ധേയമാണ്.

error: Content is protected !!