ലേക് പാലസ് റിസോർട്ട് കായൽ കയ്യേറ്റ കേസ്; സർക്കാർ പിന്നോട്ട്

മുൻ മന്ത്രി തോമസ് ചാണ്ടി ഉൾപ്പെട്ട ആലപ്പുഴയിലെ ലേക് പാലസ് റിസോര്‍ട്ട് കയ്യേറ്റം നടത്തിയെന്ന് ആരോപിച്ച് കലക്ടര്‍ ടിവി അനുപമ നല്‍കിയ നോട്ടീസ് പിന്‍വലിച്ചു. സര്‍ക്കാരാണ് നോട്ടീസ് പിന്‍വലിച്ചതായി ഹൈക്കോടതിയെ അറിയിച്ചത്. നോട്ടീസിലെ സര്‍വെ നമ്പര്‍ തെറ്റാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

പുതിയ നോട്ടീസ് ഉടന്‍ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ തീരുമാനം മുന്‍ മന്ത്രി തോമസ് ചാണ്ടിയെല സംരക്ഷിക്കാനുള്ള നീക്കമാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

error: Content is protected !!