കുമ്മനത്തിനെതിരായ ഫേസ് ബുക്ക് പോസ്റ്റ്; ബിജെപി ലീഗൽ സെൽ പരാതി നൽകി

​ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ​തി​രെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെതിരെ പരാതി. കുമ്മനത്തെ പരിഹസിച്ച് അ​പ​വാ​ദ​വും അ​ശ്ലീ​ല​വു​മാ​യ കാ​ര്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റി​നെ​തി​രെ ബി​ജെ​പി ലീ​ഗ​ൽ സെ​ൽ പ​രാ​തി ന​ൽ​കി. എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്പി​ക്ക് ലീ​ഗ​ൽ സെ​ൽ സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ കെ.​ആ​ർ. രാ​ജ​ഗോ​പാ​ലാ​ണു പ​രാ​തി ന​ൽ​കി​യ​ത്.

അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ഇ​ത്ത​രം കു​പ്ര​ചാ​ര​ണ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ നി​ര​ന്ത​രം ആ​വ​ർ​ത്തി​ക്കു​ന്ന​ത് നി​യ​മ​പ​ര​മാ​യ കു​റ്റ​മാ​ണെ​ന്നി​രി​ക്കെ ഇ​ത്ത​രം ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് കെ.​ആ​ർ. രാ​ജ​ഗോ​പാ​ൽ പ​ത്ര​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

error: Content is protected !!