തേനിയിലെ കാട്ടുതീ; 12 പേര്‍ മരിച്ചു, തീ നിയന്ത്രണ വിധേയം

തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീ നിയന്ത്രണവിധേയമായതായി സൂചന. തമിഴ്നാട്, കേരള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും പോലീസിനുമൊപ്പം സൈന്യവും ചേര്‍ന്ന് നടത്തുന്ന രക്ഷാപ്രവര്‍ത്തനം വഴി 28 പേരെ വനത്തില്‍ നിന്നും പുറത്തേക്കെത്തിച്ചതായാണ് വിവരം. കാട്ടുതീയെ തുടര്‍ന്ന് കൂട്ടംതെറ്റിപ്പോയവരെ കണ്ടെത്താനായി വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറുകള്‍ വ്യോമനിരീക്ഷണം നടത്തുന്നുണ്ട്.

ഇതുവരെ 12 പേര്‍ വെന്തുമരിച്ചതയാണ് പുറത്ത് വരുന്ന വിവരം. ഇതു വരെ 27 പേരെ രക്ഷപ്പെടുത്തി. ഇനിയും ആളുകളെ കണ്ടെത്താനുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള തിരിച്ചില്‍ തുടുരകയാണ്. തീ നിയന്ത്രണവിധേയമായിയെന്നു അധികൃതര്‍ അറിയിച്ചു.

കാട്ടുതീയില്‍ പൊള്ളലേറ്റ് അവശാരായ പലരുടെയും നില അതീവഗുരുതരമാണ്. അപകടത്തില്‍ എല്ലാ സഹായവും കേരളം ചെയ്യുമെന്ന് വനം മന്ത്രി രാജു പ്രതികരിച്ചു. 60 ലധികം പേരുടെ സംഘമാണ് ട്രക്കിങ് നടത്തുന്നതിനു പോയതെന്നാണ് അവസാനം ലഭിച്ച വിവരം. കാട്ടിനുള്ളില്‍ അകപ്പെട്ടവരില്‍ മലയാളികളുമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

രക്ഷപ്പെട്ട നാലു പേര്‍ മധുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാലു പേരെ തേനിയിലെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരുകയാണ്.

കോയമ്പത്തൂര്‍ ഈറോഡ്, തിരുപ്പൂര്‍, സേലം എന്നിവിടങ്ങളിലെ സ്വകാര്യ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണു കാട്ടുതീയില്‍പ്പെട്ടു കാണാതായത്. മീശപ്പുലിമല ട്രക്കിങ്ങിനായി പോയവരാണു കാട്ടിനുള്ളില്‍ കുടുങ്ങിയത്. 40 പേരാണു സംഘത്തിലുണ്ടായിരുന്നത്.

ഇന്നലെ വൈകുന്നേരം ആളിക്കത്തിയ ഇന്ന് അല്‍പം ശമിച്ചു തുടങ്ങിയതോടെയാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സാധിച്ചത്. ഒന്‍പത് പേരുടെ മരണം തേനി ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വനത്തില്‍ കുടുങ്ങിയ മുഴുവന്‍ ആളുകളേയും പുറത്ത് എത്തിക്കാനാണ് രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ നടപടി പൂര്‍ത്തിയായ ശേഷമായിരിക്കും മൃതദേഹങ്ങള്‍ പുറത്തെത്തിക്കുക.

വനംവകുപ്പിന്‍റെ അനുമതിയില്ലാതെ അനധികൃതമായി ട്രെക്കിംഗ് നടത്തിയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് അറിയുന്നത്. പ്രായപൂര്‍ത്തിയാവാത്ത ഒരു കൗമാരക്കാരനാണ് നാല്‍പ്പതോളം പേരടങ്ങുന്ന സംഘത്തെ വനത്തിലേക്ക് നയിച്ചത്. താഴ്വാരത്തില്‍ നിന്നും ആരംഭിച്ച കാട്ടുതീ കണ്ട് ഭയപ്പെട്ട വിദ്യാര്‍ത്ഥികള്‍ കൂട്ടം തെറ്റി ഓടുകയും 15 മീറ്ററോളം ഉയരത്തില്‍ കത്തിയ തീനാളകളില്‍ കുടുങ്ങുകയുമായിരുന്നുവെന്നാണ് അറിയുന്നത്. മരണപ്പെട്ടവരില്‍ ചെന്നൈ സ്വദേശികളായ അഖില, പ്രേമലത, ശുഭ, പുനിത, വിപിൻ, അരുൺ ഈറോഡ് സ്വദേശികളായ വിജയ,വിവേക്,തമിഴ്ശെൽവി എന്നിവരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്.

error: Content is protected !!