പോലീസിന്റെ വാഹന പരിശോധനക്കിടെ അപകടം: യുവാവ് മരിച്ചു

ആലപ്പുഴ കഞ്ഞിക്കുഴിയിൽ വച്ചാണു സംഭവം.ദേശീയപാതയിൽ പൊലീസിന്റെ പരിശോധനയ്ക്കിടെ ഉണ്ടായ വാഹനാപകടത്തിൽ പാതിരപ്പള്ളി കമൽ ഹാസ് വീട്ടിൽ ബാലചന്ദ്രന്റെ മകൻ വിച്ചു(24)വാണു മരിച്ചത്. വിച്ചു സ‍ഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.

മുന്നിൽ പോയിരുന്ന ബൈക്ക് പൊലീസ് ജീപ്പ് റോഡിനു കുറുകെയിട്ടിരിക്കുന്നതു കണ്ടാണ് നിർത്തിയത്. ഈ ബൈക്കിലിടിച്ചു മറിഞ്ഞു വീണ വിച്ചു സംഭവസ്ഥലത്തു വച്ചു തന്നെ കൊല്ലപ്പെട്ടു. മുന്നിലെ ബൈക്കിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലു പേർക്കും ഗുരുതര പരുക്കേറ്റു. ഷിബു, സുമി എന്നിവർക്കും അവരുടെ രണ്ടു മക്കൾക്കുമാണു പരുക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You may have missed

error: Content is protected !!