ത്രിപുരയിൽ അടിപതറി സി പി എം, താമര വിരിയിച്ച് ബി ജെ പി

ഇരുപത്തിയഞ്ച് വർഷത്തെ ഭരണം കൈമാറാനൊരുങ്ങി ത്രിപുര. ത്രിപുരയിലും നാഗാലാന്‍റിലും ബിജെപിക്ക് വന്‍ മുന്നേറ്റം. മേഘാലയില്‍ കോണ്‍ഗ്രസാണ് മുന്നിട്ടു നില്‍ക്കുന്നത്. ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ത്രിപുരയില്‍ സിപിഎമ്മിനെ പിന്തള്ളി വന്‍ മുന്നേറ്റമാണ് നടത്തുന്നത്.

ത്രിപുരയില്‍ നിന്ന് ആദ്യ ഘട്ട ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ബിജെപിയു സിപിഎമ്മും ഒപ്പത്തിനൊപ്പമായിരുന്നെങ്കില്‍ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബിജെപി വ്യക്തമായ ലീഡിലേക്ക് കുതിക്കുകയാണ്.

ത്രിപുരയില്‍ ഇതുവരെയുള്ള ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ആകെയുള്ള 59 സീറ്റുകളില്‍ 37 സീറ്റുകളില്‍ ബിജെപി സഖ്യം വ്യക്തമായ ലീഡ് തുടരുകയാണ്. സിപിഎം ഒരു ഘട്ടത്തില്‍ കേവല ഭൂരിപക്ഷമായ 31കടന്നെങ്കിലും 23-25 വരെയുള്ള സീറ്റുകളില്‍ ഒതുങ്ങുകയാണ്. നാഗാലാന്‍റിലും ബിജെപി എന്‍ഡിപിപി സഖ്യം 31 സീറ്റില്‍ മുന്നേറുകയാണ്. എന്‍പിഎഫ് 27 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. മേഘാലയയില്‍ കോണ്‍ഗ്രസ് മുന്നേറുകയാണ്. എന്നാല്‍ ഇവിടെ ആര്‍ക്കും കേവലഭൂരിപക്ഷത്തോട് അടുക്കാന്‍ സാധിച്ചിട്ടില്ല. കോണ്‍ഗ്രസ് 22 സീറ്റിലും എന്‍പിപി 14 സീറ്റും ബിജെപി അഞ്ച് സീറ്റിലും ലീഡ് ചെയ്യുകയാണ്.

ത്രിപുരയില്‍ കാല്‍നൂറ്റാണ്ട് നീണ്ടുനിന്ന സിപിഎം ഭരണം അവസാനിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കിയത്. എന്നാല്‍ ത്രിപുര സിപിഎമ്മിന് നഷ്ടമാകുമെന്ന തരത്തിലാണ് ഫലങ്ങള്‍ പുറത്തുവരുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍‍.

error: Content is protected !!