സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ കല്ലേറ്

വയല്‍ക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം. ബൈക്കിലെത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വീടിന്റെ
ജനൽ ചില്ലുകള്‍ തകര്‍ന്നു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.

പള്‍സര്‍ ബൈക്കിലെത്തിയ രണ്ട് പേരാണ് വീടിന് നേരെ കല്ലെറിഞ്ഞതെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. ഇവരുടെ ദൃശ്യങ്ങള്‍ സമീപത്തെ ഒരു വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ സംഭവത്തിന് പുറകില്‍ ആരാണെന്നതിനെ സംബന്ധിച്ച് പൊലീസിന് വ്യക്തതയില്ല.

കീഴാറ്റൂരില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. വയല്‍ക്കിളികളും സിപിഐഎമ്മും നേര്‍ക്കുനേര്‍ സമരവുമായി രംഗത്തെത്തിയതോടെ സംഘര്‍ഷാവസ്ഥയാണ് കീഴാറ്റൂരിലുള്ളത്. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്.

error: Content is protected !!