വാട്ട്സ്ആപ്പ് ഡാറ്റയും മെമ്മറിയും നിയന്ത്രിക്കാന്‍ വഴിയുണ്ട്

ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ അപ്ലികേഷനാണ് വാട്ട്സ്ആപ്പ്. നമ്മുക്കിടയില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കാത്തവര്‍ വളരെ കുറവായിരിക്കും. എന്നാല്‍ വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ പ്രധാന പരാതിയാണ് വാ​ട്ട്സ്ആപ്പ് ഫോ​ണി​ന്‍റെ മെ​മ്മ​റി തീ​ർ​ക്കു​ന്നു എന്നത്. എന്താണ് ഇതിന് പരിഹാരം ഇതാ ചില വഴികള്‍.

ഫോ​ണി​ൽ വാട്ട്സ്ആപ്പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യു​ന്ന സ​മ​യ​ത്ത് ഓട്ടോമാറ്റിക് ഡൗ​ൺ​ലോ​ഡ് എ​ന്ന ഓപ്ഷന്‍ ഓണാ​യി​രി​ക്കും.
അ​തി​നാ​ൽ നെ​റ്റ് ക​ണ​ക്‌​ട് ആകുമ്പോള്‍ തന്നെ മീ​ഡി​യ ഫ​യ​ലു​ക​ൾ‌ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ ആ​രം​ഭി​ക്കും. ആ​വ​ശ്യ​മു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യി വീ​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളും ഡൗ​ൺ​ലോ​ഡ് ആ​കു​ന്നു.

ഇ​താ​ണ് ഫോ​ണി​ന്‍റെ മെ​മ്മ​റി നി​റ​യാ​ൻ കാ​ര​ണം. സെ​റ്റിം​ഗ്സി​ൽ ഓട്ടോ ഡൗ​ൺ​ലോ​ഡ് ഓപ്ഷന്‍ ഓഫ് ചെ​യ്താ​ൽ മ​തി. ഡാ​റ്റാ സ്റ്റോറേജ് ഓപ്ഷനില്‍ എ​ത്തി​യാ​ൽ ഒരോ ഗ്രൂ​പ്പി​ൽനി​ന്നും വ്യ​ക്തി​യി​ൽ നി​ന്നും എ​ത്ര​മാ​ത്രം ഡാ​റ്റ ഫോ​ണി​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കാം.

error: Content is protected !!