ഷുഹൈബ് വധം; ഗൂഢാലോചന അന്വേഷിക്കണമെന്ന് ഹൈക്കോടതി

മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന അന്വേഷിക്കപ്പെടണമെന്ന് ഹൈക്കോടതി. അന്വേഷണം ഫലപ്രദമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത് യുഎപിഎ ചുമത്തേണ്ട കേസാണിതെന്നും കോടതി വ്യക്തമാക്കി.

അന്വേഷണ സംഘത്തിന്‍റെ കൈ കെട്ടിയതായി തോന്നുന്നുവെന്നും കോടതി പറഞ്ഞു. പ്രതിയെ കയ്യില്‍ കിട്ടിയിട്ടും ആയുധം കണ്ടെത്താന്‍ കഴിഞ്ഞില്ല. കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യം മാത്രമല്ല. മറയ്ക്ക് പിന്നില്‍ ആളുണ്ടെന്ന് സംശയിക്കുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസനാപ്പിക്കാന്‍ ചെറുവിരലെങ്കിലും അനക്കാന്‍ സര്‍ക്കാരിന് സാധിക്കുമോയെന്നും ചോദിച്ചു.

error: Content is protected !!