സിബിഐയെക്കാട്ടി വിരട്ടാന്‍ നോക്കേണ്ട; പി ജയരാജന്‍

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകം സിബിഐയ്ക്ക് വിട്ടുള്ള ഹൈക്കോടതിയുടെ നടപടിയില്‍ പ്രതികരണവുമായി പി ജയരാജന്‍. സിബിഐയെക്കാട്ടി വിരട്ടാന്‍ നോക്കാമെന്ന് ആര്‍ക്കെങ്കിലും ധാരണയുണ്ടെങ്കില്‍ അത് നടക്കില്ല. കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുള്ള ഒത്തു കളി രാഷ്ട്രീയമാണ് കണ്ണൂരില്‍ നടക്കുന്നതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

കാര്യങ്ങള്‍ കൃത്യമായി കോടതിയെ ബോധിപ്പിക്കാന്‍ സര്‍ക്കാരിനായിട്ടുണ്ടോ എന്നു പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രതികളെ സംരക്ഷിക്കില്ല, സിബിഐ അന്വേഷിക്കട്ടെ എന്നു തന്നെയാണ് സിപിഐഎമ്മിന്റെ തീരുമാനമെന്നും ജയരാജന്‍ വ്യക്തമാക്കി.

error: Content is protected !!