പ്രതിഷേധം ഫലം കണ്ടു; മിനിമം ബാലന്‍സ് പിഴ കുറച്ച് എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മിനിമം ബാലൻസിനുള്ള പിഴ കുറച്ചു. പിഴയിൽ 75 ശതമാനത്തിന്റെ കുറവാണു വരുത്തിയിരിക്കുന്നത്. മാറ്റം വരുത്തിയ നിരക്കുകൾ ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും. 25 കോടി ഉപഭോക്താക്കൾക്ക് ഈ ആനുകൂല്യം സഹായകമാകും.

വിവിധ മേഖലകളിൽ നിന്നുള്ള അഭിപ്രായങ്ങൾ കണക്കിലെടുത്താണ് ബാങ്കിന്റെ തീരുമാനം. മെട്രോകളിലും നഗരങ്ങളിലും പിഴ 50 രൂപയിൽനിന്ന് 15 ആയാണു കുറച്ചിരിക്കുന്നത്. അർധ നഗരങ്ങളിലും ഗ്രാമങ്ങളിലും പിഴ 40ൽനിന്ന് 12 രൂപയായും കുറച്ചിട്ടുണ്ട്. കൂടാതെ പിഴയ്ക്ക് പത്തു രൂപ ജിഎസ്ടിയായും ഈടാക്കും.

മിനിമം ബാലൻസ് ഇല്ലെന്നതിന്റെ പേരിൽ എട്ടുമാസം കൊണ്ട് 1,771 കോടി രൂപ ബാങ്കുകൾ ഈടാക്കിയതായുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ വലിയ തോതിലുള്ള വിമർശനവും ഉയർന്നു.

error: Content is protected !!