സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടുന്നതിനുള്ള നിർദേശമില്ലെന്ന് മുഖ്യമന്ത്രി

കെഎസ്ആര്‍ടിസിയെ മറയാക്കി മറ്റു സര്‍ക്കാര്‍ മേഖലകളിലും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ പോകുകയാണെന്ന വി ടി ബല്‍റാമിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടുന്നതിനുള്ള നിർദേശം സർക്കാരിന് മുന്നിൽ ഇല്ലെന്ന് മുഖ്യമന്ത്രി വിശദമാക്കി.

കഴിഞ്ഞ ദിവസം പെന്‍ഷന്‍ പ്രായം 60 ആക്കണമെന്നുള്ളത് ഒരു നിര്‍ദ്ദേശം മാത്രമാണെന്നും അതില്‍ യുവാക്കള്‍ ആശങ്കപ്പെടേണ്ടെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം വന്നിരിക്കുന്നത്.

ശമ്പളം, പെന്‍ഷന്‍ എന്നിവ കൃത്യമായി നല്‍കാന്‍ സ്ഥിതി സര്‍ക്കാരിന് ഇപ്പോള്‍ ഇല്ല. പ്രയാസങ്ങള്‍ അനുഭവപ്പെടുമെങ്കിലും സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സഹകരിക്കാമെന്ന് എല്ലാ യൂണിയനുകളും ഉറപ്പ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട്തന്നെ പെന്‍ഷന്‍ പ്രായത്തില്‍ ഇപ്പോള്‍ തീരുമാനമായിട്ടില്ലെന്നും പിന്നീട് എന്ത് വേണമെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

കെ എസ് ആർ ടി സി ഒരു മറയാക്കി എല്ല മേഖലയിലും പെൻഷൻ പ്രായം കൂട്ടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇടതു മുന്നണി സർക്കാരിന് ജനിതക വൈകല്യം ഉണ്ട്. അതു ഭരണത്തിൽ വന്നാൽ പെൻഷൻ പ്രായം കൂട്ടും. പ്രതിപക്ഷത്ത ഇരിക്കുമ്പോൾ പെൻഷൻ പ്രായ വർധനയ്ക്ക് എതിരെ സമരം ചെയ്യുമെന്നും ചെന്നിത്തല പരിഹസിച്ചു.

error: Content is protected !!