കണ്ണൂരില്‍ അനധികൃതമായി വില്‍പ്പന നടത്തുകയായിരുന്ന പന്ത്രണ്ടായിരം ലിറ്റര്‍ റേഷന്‍ മണ്ണെണ്ണ പിടികൂടി

കണ്ണൂര്‍ നഗരത്തില്‍ നിന്നുമാണ് പന്ത്രണ്ടായിരം ലിറ്റര്‍ അനധികൃത മണ്ണെണ്ണ പിടികൂടിയത്. കണ്ണൂര്‍ ടൌണ്‍ സിഐ ശ്രീജിത്ത്‌ കൊടേറിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മണ്ണെണ്ണ പിടികൂടിയത്.

റേഷന്‍ ആവശ്യത്തിന് കോഴിക്കോട് നിന്നും തളിപ്പറമ്പിലേക്ക് ടാങ്കര്‍ ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന മണ്ണെണ്ണ കണ്ണോത്തുംചാലില്‍ വെച്ച് സ്വകാര്യ വ്യക്തികള്‍ക്ക് നല്കുന്നതിനിടെയാണ് പോലീസ് ഇവരെ പിടികൂടിയത്. രണ്ടു പേരെയും ടാങ്കര്‍ ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു. അവശ്യസാധന നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.പള്ളിപ്പൊയില്‍ സ്വദേശി രാജീവ്‌, മുഴപ്പാല സ്വദേശി സുധീര്‍ എന്നിവരാണ്‌ പിടിയിലായത്.

error: Content is protected !!