പെരിയാറിനെ തൊട്ടാല്‍ കൈ വെട്ടുമെന്ന് വൈകോ

ത്രിപ്പുരയില്‍ ബിജെപി വിജയിച്ചതിന് പിന്നാലേ വലിയ തോതിലുള്ള ആക്രമങ്ങളാണ് അരങ്ങേറുന്നത്. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിന് സമാനമായി തമിഴ്നാട്ടില്‍ പെരിയാര്‍ ഇ വി രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എച്ച.രാജ ഫേയ്‌സ്ബുക്കില്‍ കുറിപ്പിട്ടതിനു പിന്നാലെ പ്രതികരണവുമായി എംഡിഎംകെ നേതാവ് വൈകോ.

പ്രതിമയില്‍ തൊട്ടാല്‍ കൈ വെട്ടുമെന്നായിരുന്നു വൈകോയുടെ പ്രതികരണം. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിന് സമാനമായ രീതിയില്‍ തമിഴ്‌നാട്ടില്‍ മുതിര്‍ന്ന ദ്രാവിഡ രാഷ്ട്രീയ നേതാവായിരുന്ന പെരിയാറിന്റെ പ്രതിമ തകര്‍ക്കണമെന്നായിരുന്നു മുതിര്‍ന്ന ബി.ജെ.പി നേതാവ് എച്ച്‌.രാജയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.

പെരിയാറിനെ കണ്ടിരുന്നുവെങ്കില്‍ ചെരിപ്പ് കൊണ്ട് എറിയുമായിരുന്നുവെന്ന് മുമ്പും എച്ച്.രാജ പറഞ്ഞിട്ടുണ്ട്. അതേസമയം രാജയുടെ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് രാജ ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.

പെരിയാറിന്റെ പ്രതിമയില്‍ തൊടാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ലെന്ന് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിനും പ്രതികരിച്ചു.

error: Content is protected !!