കേന്ദ്രത്തിനെതിരെ സിപിഎം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി

ടിഡിപിക്കും വൈഎസ്ആര്‍ കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും പിറകേ സിപിഎമ്മും കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി.

കാസര്‍ഗോഡ് എംപി പി.കരുണാകരനാണ് പാര്‍ട്ടിക്ക് വേണ്ടി ലോക്‌സഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. ദില്ലിയില്‍ ചേര്‍ന്ന അവൈലബള്‍ പോളിറ്റ് ബ്യൂറോ യോഗത്തിന്റെ നിര്‍ദേശ പ്രകാരമാണ് കരുണാകരന്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ടിഡിപിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും നല്‍കിയ നോട്ടീസ് സ്പീക്കറുടെ പരിഗണനയിലാണെങ്കിലും സഭയില്‍ ബഹളം തുടരുന്ന കാരണം ഇതുവരെ സ്പീക്കര്‍ ഇതിന്‍മേല്‍ നടപടിയെടുത്തിട്ടില്ല. കോണ്‍ഗ്രസ് നല്‍കിയ അടിയന്തരപ്രമേയ നോട്ടീസില്‍ ചൊവ്വാഴ്ച്ച തങ്ങളുടെ അടിയന്തരപ്രമേയം പരിഗണിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎം നാളെ തങ്ങളുടെ നോട്ടീസ് പരിഗണിക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട്.

ഏപ്രില്‍ ആറിനാണ് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നത്. ഇതിനുള്ളില്‍ അടിയന്തരപ്രമേയം അനുവദിക്കാന്‍ അവസരം തന്നില്ലെങ്കില്‍ തങ്ങളുടെ മുഴുവന്‍ എംപിമാരും രാജിവയ്ക്കുമെന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.

error: Content is protected !!